English| മലയാളം

ആമുഖം

കേരളത്തിലെ കാസര്‍കോഡ് ജില്ലയിലെ ഒരു നഗരവും മുനിസിപ്പിലാറ്റിയുമാണ് കാസര്‍കോഡ്. കാസര്‍കോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കില്‍ നിന്നാണ്‌ കാസര്‍ഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരില്‍ കാസര്‍കോഡിനെ വിളിച്ചിരുന്നതായി പഴമക്കാരില്‍ നിന്നും മനസ്സിലാക്കാം. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുനിസിപ്പാലിറ്റി കാസര്‍കോഡാണ്. മലയാളം, കന്നഡ എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകള്‍.

 

പൊതുവിവരങ്ങള്‍
ജില്ല                                          : കാസര്‍ഗോഡ്
വിസ്തീര്‍ണ്ണം                                 : 16.68 ച.കി.മി
തദ്ദേശ സ്ഥാപനത്തിന്റെ കോഡ്    : M140200
വാര്‍ഡുകളുടെ എണ്ണം                   : 38
ജനസംഖ്യ                                  : 52683
പുരുഷന്മാര്‍‍                                 : 25698
സ്ത്രീകള്‍‍                                       : 26985
ജനസാന്ദ്രത                                : 3005
സ്ത്രീ : പുരുഷ അനുപാതം               : 1014
മൊത്തം സാക്ഷരത                     : 87.38
സാക്ഷരത (പുരുഷന്മാര്‍ )              : 92.05
സാക്ഷരത (സ്ത്രീകള്‍ )                    : 82.82
Source : Census data 2001