English| മലയാളം

വസ്തുനികുതി ഇ-പേയ്മെന്റ് സംവിധാനം നിലവില്‍ വന്നു

നഗരസഭയുടെ വസ്തുനികുതി ഇ-പേയ്മെന്റ് സംവിധാനം ബഹു നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ.പി കെ കുഞ്ഞാലിക്കുട്ടി 18/10/2011 ന് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് കാസര്‍കോട്. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും മുനിസിപ്പാലിറ്റിയിലെ വസ്തു ഉടമകള്‍ക്ക് നികുതി ഇ-പേയ്മെന്റ് വഴി ഒടുക്കുവാന്‍ ഇതു വഴി സാധിക്കും. നഗരകാര്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ മാരായ ശ്രീ എന്‍ എ നെല്ലിക്കുന്ന്, ശ്രീ പി ബി അബ്ദുള്‍ റസാക്ക്, നഗരസഭാ അദ്ധ്യക്ഷന്‍ ശ്രീ ടി ഇ അബ്ദുള്ള മുനിസിപ്പല്‍ ചേന്‍പര്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, ഇന്‍ഫര്‍ മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആന്‍റ് ഡയറക്ടര്‍ ഡോ എം ഷംസുദ്ദീന്‍ നഗരസഭാ സെക്രട്ടറി ശ്രീ ജി പത്മകുമാര്‍, നഗരസഭാ വൈസ് ചെയര്‍ പേഴ് സണ്‍ ശ്രീമതി താഹിറ സത്താര്‍, കണ്‍സിലര്‍മാരായ ശ്രീമതി.ബീഫാത്തിമ ഇബ്രാഹിം, ശ്രീ.കുഞ്ഞ് മൊയ്തീന്‍, ശ്രീ ഖാലിദ്, ശ്രീ. അര്‍ജ്ജുന്‍, ശ്രീമതി സഫിയ, ശ്രീമതി. സുമയ്യ, ശ്രീമതി. നജ്ജുമുന്നിസ, ശ്രീമതി നൈമുന്നിസ, ഐ കെ എം ടെക്നിക്കല്‍ ഡയറക്ടര്‍ ശ്രീ ഷാജി, ശ്രീ നാരായണന്‍ നന്പൂതിരി, (സീനിയര്‍ പ്രോഗ്രാമര്‍, ഐ കെ എം) എന്നിവര്‍ സംബന്ധിച്ചു.

ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് വസ്തു നികുതി അടക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Launching of e-payment