English| മലയാളം
kasaragod

കേരളത്തിലെ കാസര്‍കോഡ് ജില്ലയിലെ ഒരു നഗരവും മുനിസിപ്പിലാറ്റിയുമാണ് കാസര്‍കോഡ്. കാസര്‍കോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കില്‍ നിന്നാണ്‌ കാസര്‍ഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരില്‍ കാസര്‍കോഡിനെ വിളിച്ചിരുന്നതായി പഴമക്കാരില്‍ നിന്നും മനസ്സിലാക്കാം. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുനിസിപ്പാലിറ്റി കാസര്‍കോഡാണ്. മലയാളം, കന്നഡ എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകള്‍.