English| മലയാളം

വിവരണം

വില്ലേജ്                        :     കാസര്‍ഗോഡ്, തളങ്കര, അടക്കത്ത് ബയല്‍
താലൂക്ക്‌                        :     കാസര്‍ഗോഡ്
അസംബ്ലി മണ്ഡലം       :     കാസര്‍ഗോഡ്
പാര്‍ലമെന്റ് മണ്ഡലം     :     കാസര്‍ഗോഡ്

 

അതിരുകള്‍
 
വടക്ക് മൊഗ്രാല്‍ പുത്തൂര്‍ , മധൂര്‍ പഞ്ചായത്തുകളും കിഴക്ക് ചെങ്കള പഞ്ചായത്തും, തെക്ക് ചന്ദ്രഗിരിപ്പുഴയും, ചെമ്മനാട് പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും ആണ് ഈ നഗരസഭയുടെ അതിരുകളായി വരുന്നത്.

 

ഭൂപ്രകൃതി
 
ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ ഉയര്‍ന്ന സമതലം, ചെറു ചെരിവ്, ഇടത്തരം ചെരിവ്, തീരസമതലം, താഴ്വര, സമതലം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പൂഴി, ചെമ്മണ്ണ് കലര്‍ന്ന പശിമരാശി മണ്ണ്, വെട്ടുകല്ല്, പാറ എന്നിവയാണ് ഈ പ്രദേശത്തെ മണ്‍തരങ്ങള്‍ . ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 15.50 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.

 

ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
 
ബങ്കര മഞ്ചേശ്വരത്ത് ഇന്നും നിലനില്‍ക്കുന്ന പ്രാചീനങ്ങളായ ജൈന ക്ഷേത്രങ്ങള്‍ കാസര്‍ഗോഡിന്റെ ജൈന സ്വാധീനം തെളിയിക്കുന്നു.

 

ചരിത്രപ്രാധാന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍
 
ലോകപ്രസിദ്ധമായ തളങ്കര തൊപ്പി നിര്‍മ്മാണം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഇന്ത്യ കണ്ട ഉന്നത ധനശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ബി.ആര്‍ ഷേണായി, സംസ്കൃത പണ്ഡിതനായ പി.വി.ശര്‍മ്മ, മഹാകവി കുട്ടമത്ത്, കാനായി കുഞ്ഞിരാമന്‍ , കാഞ്ഞങ്ങാട്ട് രാമചന്ദ്രന്‍ തുടങ്ങിയവര്‍ കാസര്‍ഗോഡിന്റെ സംഭാവനകളാണ്.